വാഷിങ്ടണ്‍ : അല്‍ഖായിദ തലവനുംസൗദി വംശജനായ കോടീശ്വരനുമായ ഉസാമ ബിന്‍ ലാദന്റെ പുതുക്കിയ ചിത്രങ്ങള്‍ അമേരിക്ക പ്രസിദ്ധീകരിച്ചു. അന്‍പത്തിരണ്ട് വയസ്സ് പ്രായമായ ഉസാമയുടെ ചിത്രമാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അമേരിക്കന്‍ സൈനിക വകുപ്പും എഫ് ബി ഐയും പുറത്തിറക്കിയിരിക്കുന്നത്. ഉസാമയുടെ താടി ഒഴിവാക്കിയ ഒരു പടവും അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്.

ഉസാമയുടെ കൂടെ അമേരിക്ക തേടുന്ന 18 ത്രീവ്രവാദികളുടെ പടവും അമേരിക്ക പുറത്തിറക്കിയിട്ടുണ്ട്. ഇവരുടെ വ്യത്യസ്ത വേഷങ്ങളിലും ഹെയര്‍ സ്റ്റൈലിലുമുള്ള പടങ്ങള്‍ അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്. ഇത് ത്രീവ്രവാദികളെ പെട്ടന്ന് തിരിച്ചറിയാന്‍ പൊതുജനങ്ങളെ സഹായിക്കുമെന്നാണ് അമേരിരിക്ക കരുതുന്നു. ഉസാമയുടെ തലക്ക് 25 കോടി ഡോളാറാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

Subscribe Us: