ഖത്തര്‍ : ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അമേരിക്കക്കും മറ്റ് വ്യവസായ രാഷ്ട്രങ്ങള്‍ക്കുമാണെന്ന് അല്‍ഖാഇദ തലവന്‍ ഉസാമബിന്‍ലാദന്‍. അല്‍ജസീറ ടെലിവിഷന് ലഭിച്ച പുതിയ ഓഡിയോ ടാപ്പിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ുഷിനെ വിമര്‍ശിച്ച് കൊണ്ട് ഉസാമയുടെ പ്രസ്താവന വന്നത്. ക്യോട്ടോ ഉടമ്പടി നടപ്പാക്കാതിരുന്നത് അപലപനീയമാണെന്നും ഉസാമ വ്യക്തമാക്കി.

‘കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമാണ്. അറിഞ്ഞോ അറിയാതെയോ അമേരിക്കയും സഖ്യരാഷ്ട്രങ്ങളുമാണ് അതിന് വഴിയൊരുക്കിയത് ക്യോട്ടോ കരാര്‍ നടപ്പാക്കുന്നതില്‍ നിന്നും വ്യവസായിക രാഷ്ട്രങ്ങള്‍ പിറകോട്ട് പോകുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഏകാധിപത്യ നിലപാടാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചത്’- ലാദന്‍ പറഞ്ഞു.

Subscribe Us:

യു എസ് സാമ്പത്തിക രംഗത്തെ മാഫിയയോട് ഉപമിച്ച അരേിക്കന്‍ ചിന്തകന്‍ നോംചോസ്‌കിയുടെ നിലപാട് ശരിയാണെന്ന് ലാദന്‍ പറഞ്ഞു. യഥാര്‍ഥ ഭീകരവാദികള്‍ അവരാണ്. ഡോളറിന് പകരമായുള്ള കറന്‍സി അടുത്ത് തന്നെ രംഗത്തിറക്കും. ഇത് അമേരിക്കക്ക് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ടാപ്പില്‍ ഇസ്രായേലിനെ സഹായിക്കുന്നിടത്തോളം കാലം അമേരിക്ക ആക്രമണ ഭീഷണിയിലായിരിക്കുമെന്ന് ലാദന്‍ വ്യക്തമാക്കിയിരുന്നു.