വാഷിംഗ്ടണ്‍: പിടികിട്ടാപ്പുള്ളി ഒസാമ ബിന്‍ ലാദനും അദ്ദേഹത്തിന്റെ സഹായി ഐമാന്‍ അല്‍ സവാഹിരിയും ഐ.എസ്.ഐ സംരക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇവരെ പാക്കിസ്ഥാനിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു വീട്ടില്‍ ഇവരെ ഒളിച്ച് താമസിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

ഈ രണ്ട് അല്‍ ഖ്വയ്ദ തീവ്രവാദികളും ഒരുമിച്ച് ഒരു ഗുഹയില്‍ കഴിയുകയാണെന്ന് അമേരിക്കന്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്നാല്‍ ഇവര്‍ ഒരുമിച്ചല്ലെന്നും അഫ്ഗാനിസ്ഥാനിലെ ഉന്നത് നാറ്റോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ ഖ്വയ്ദയിലെ ആരും തന്നെ ഗുഹയില്‍ ജീവിക്കുന്നില്ല. ഇന്റലിജന്‍സ് പ്രശ്‌നങ്ങള്‍ കാരണം പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോസ്ഥന്‍ സി.എന്‍.എന്നിലൂടെ പറയുന്നു.

Subscribe Us:

തദ്ദേശവാസികളുടേയും ചില ഐ.എസ്.ഐ ഉദ്യോഗസ്ഥരുടേയും സംരക്ഷണത്തില്‍ അടുത്തടുത്ത് സ്ഥലങ്ങളിലായി ഇവര്‍ താമസിക്കുകയാണ്. ഉദ്യോഗസ്ഥന്‍ പറയുന്നു.
എന്നാല്‍ പാക്കിസ്ഥാന്‍ ഇക്കാര്യം ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.