എഡിറ്റര്‍
എഡിറ്റര്‍
ബിന്‍ലാദനെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ മകന്‍ ഒരുങ്ങുന്നതായി എഫ്.ബി.ഐ ഏജന്റ്
എഡിറ്റര്‍
Saturday 13th May 2017 4:52pm


ലാഹോര്‍: അച്ഛനെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ ഉസാമ ബിന്‍ലാദന്റെ മകനും അല്‍ഖ്വയ്ദ നേതാവുമായ ഹംസ ബിന്‍ ലാദന്‍ ഒരുങ്ങുന്നതായി എഫ്.ബി.ഐ ഏജന്റ്. ബിന്‍ലാദന് വേണ്ടിയുള്ള അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന അലി സൗഫാന്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.


Also read അതെ ഗര്‍ഭനിരോധനമെന്ന ‘തലവേദന’യ്ക്ക് മരുന്നുണ്ട്; ശ്രദ്ധയോടെ ‘കഴിക്കണമെന്നുമാത്രം’


താന്‍ തന്നെ കുറിച്ച് വിചാരിക്കുന്നത് ഉരുക്ക് പോലെയാണെന്നും ദൈവത്തിന് വേണ്ടി ജിഹാദ് ചെയ്യുമെന്നും ഹംസ എഴുതിയതായാണ് മുന്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥന്‍ പറയുന്നത്. എഫ്.ബി.ഐ 2011 മെയില്‍ ബിന്‍ലാദനെ വധിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഹംസ എഴുതിയ കത്ത് കണ്ടെത്തിയത്.

ഹംസ അല്‍ഖ്വയ്ദയുടെ ഒരു തുറുപ്പ് ചീട്ടാണെന്നും ഹംസയും ബിന്‍ലാദനെ പോലെയാണ് സംസാരിക്കുന്നതും ആശയങ്ങള്‍ പങ്ക് വെക്കുന്നതെന്നും അലി പറഞ്ഞു.


Dont miss കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം; ആംബുലന്‍സ് അടിച്ച് തകര്‍ത്തു; ആശുപത്രിക്ക് നേരെയും അക്രമണം 


അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അല്‍ഖ്വയ്ദയെ ഒരുമിപ്പിക്കാനും ഹംസക്ക് കഴിയുമെന്നും അലി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബിന്‍ലാദന്‍ വധിക്കെപ്പടുമ്പോള്‍ 22 വയസ്സുണ്ടായിരുന്ന ഹംസക്ക് ഇപ്പോള്‍ 28 വയസ്സ് പ്രായമുണ്ടാകും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹംസയുടെ രണ്ട് സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അമേരിക്കന്‍ ജനതയോട് കരുതിയിരിക്കാനും ലാദനോടും ഇറാഖിനോടും അഫ്ഘാനിസ്ഥാനോടും ചെയ്തതിന് പ്രതികാരം ചെയ്യുമെന്നുമാണ് ഈ സന്ദേശങ്ങളില്‍ പറയുന്നത്.

Advertisement