വാഷിങ്ടണ്‍: അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍പിടിക്കപ്പെടുകയോ  കൊല്ലപ്പെടുകയോ ചെയ്താല്‍ പാശ്ചാത്യലോകത്ത് ആണവക്കൊടുങ്കാറ്റ് അഴിച്ചുവിടുമെന്ന് അല്‍ഖ്വയ്ദ തീവ്രവാദികളുടെ ഭീഷണി.

യൂറോപ്പില്‍ തങ്ങള്‍ ആണവബോംബ് നിക്ഷേപിച്ചിട്ടുണ്ടെന്നും ലാദന്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പൊട്ടുമെന്നും അല്‍ഖ്വയ്ദയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തി.

സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു ശേഷം അഫ്ഗാനിസ്ഥാനിലേക്കു കടന്ന അല്‍ഖ്വയ്ദ അടുത്ത യുദ്ധത്തിനുള്ള പദ്ധതിയിട്ടതായി വാഷിങ്ടണ്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സെപ്റ്റംബര്‍ ആക്രമണത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെത്തിയ ലാദന്‍ ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ചെയ്യാന്‍ തന്റെ കൂട്ടാളികളോട് ആഹ്വാനം ചെയ്തിരുന്നതായും വിക്കിലീക്‌സ് വെളിപ്പെടുത്തി.