Administrator
Administrator
ഒ.എസ് യുദ്ധം മുറുകുന്നു; ആന്‍ഡ്രോയ്ഡ് തന്നെ മുന്നില്‍
Administrator
Friday 4th March 2011 3:00pm

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) വീണ്ടും കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുന്നു. ആപ്പിള്‍, ഗൂഗിള്‍, റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) എന്നിവയാണ് അരയും തലയും മുറുക്കി മല്‍സരരംഗത്തുള്ളത്.

നിലവില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ആണ് ഒ.എസ് രംഗത്ത് വിലസുന്നത്. ഒ.എസ് മാര്‍ക്കറ്റില്‍ 29 ശതമാനവും ആന്‍ഡ്രോയ്ഡിന്റെ കൈയ്യിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളും റിസര്‍ച്ച് ഇന്‍ മോഷനും 27 ശതമാനം നിയന്ത്രണവുമായി തൊട്ടുപിന്നില്‍തന്നെയുണ്ട്.

എന്നാല്‍ ഉടനേതന്നെ ആപ്പിളും റിമ്മും ഒന്നാംസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. തങ്ങളുടേതായ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിച്ച് സ്വന്തമായുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ലൈ ചെയ്യുന്നുവെന്നത് ഈ രണ്ടുകമ്പനികളെയും വേറിട്ടുനിര്‍ത്തുന്നു.

നോക്കിയയുടെ സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറോള മല്‍സരരംഗത്ത് ഏറെ പിന്നിലാണ്. അതിനിടെ ആന്‍ഡ്രോയ്ഡിനോടും ഐ-ഫോണുകളോടും മല്‍സരിക്കാനായി മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തിരിക്കുകയാണ് നോക്കിയ.

Advertisement