ഭാര്യ ഒന്ന് മക്കള്‍ മൂന്നിനുശേഷം രാജസേനന്റെ പുതിയ ചിത്രം ഒരു സ്‌മോള്‍ ഫാമിലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീ ഗോകുലം മൂവീസ് ബാനറിലൊരുക്കുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. പഴശ്ശിരാജയ്ക്കുശേഷം ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായകനായെത്തിയ സംവിധായകന്‍ ഇത്തവണ സിനിമയില്‍ ചെറിയ റോളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
മദ്യത്തിനും അക്രമങ്ങള്‍ക്കും എതിരായ വിശ്വനാഥന്‍ എന്ന ആദര്‍ശവാന്റെ കഥപറയുകയാണ് ഒരു സ്‌മോള്‍ ഫാമിലി. ചിത്രത്തിന്റെ പേരിനുമുണ്ട് പ്രത്യേകത. സ്‌മോള്‍ എന്നത് ചെറുത് എന്നല്ല, മദ്യം എന്നര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്.
കൈലാഷ്് നായനായ ഈ ചിത്രത്തില്‍ അനന്യയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത് ചാലക്കുടിയിലാണ്.
കഥയും തിരക്കഥയും നിര്‍വഹിക്കുന്നത് രാജസേനന്‍ തന്നെയാണ്. ചിത്രത്തിലഭിനയിക്കുന്ന മറ്റ് താരങ്ങള്‍: സുരാജ് വെഞ്ഞാറമൂട് , ഭീമന്‍ രഘു, കെ.പി.എ.സി. ലളിത, സീത. രാജീവ് ആലുങ്കല്‍, അനില്‍ പനച്ചൂരാന്‍ എന്നിവരാണ് ഗാനങ്ങള്‍ ച്ിട്ടപ്പെടുത്തിയത്. എം ജയചന്ദ്രനാണ് സംഗീതം.

Subscribe Us: