എഡിറ്റര്‍
എഡിറ്റര്‍
ടോവിനോയും നീരജുമൊന്നുമില്ല, മെക്‌സിക്കന്‍ അപാരതയില്‍ ഒറ്റയ്ക്ക് തകര്‍ത്താടി സലീം കുമാര്‍; ചിരിയുടെ മാലപ്പടക്കമായി ട്രോള്‍ വീഡിയോ
എഡിറ്റര്‍
Saturday 11th February 2017 2:58pm

troll

യൂട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍ തരംഗമാവുകയാണ് മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലര്‍. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിമിഷങ്ങള്‍ക്കകം വീഡിയോ തരംഗമായി മാറി. തീപ്പൊരി ഡയലോഗുകളും ആവേശഭരിതമായ രംഗങ്ങളുമുള്ള മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലര്‍ കണ്ട് ആവേശഭരിതരായ സഖാക്കന്മാര്‍ക്കിനി ചിരിക്കാനുള്ള അവസരമാണ്.


Also Read: യൂണിവേഴ്‌സിറ്റി കോളജിലേത് ‘സംഘിമോഡല്‍’ ആക്രമണം: എസ്.എഫ്.ഐയുടെ കൊടിപിടിക്കാന്‍ ഇനി അവരെ അനുവദിക്കരുത്: ആഷിഖ് അബു


ടോവിനോയും നീരജ് മാധവുമെല്ലാം തകര്‍ത്ത ട്രെയിലറില്‍ അവര്‍ക്ക് പകരം മണവാളനും പ്യാരിയും സ്രാങ്കുമെത്തിയാല്‍ എങ്ങനെയിരിക്കും. ചിരിക്കാന്‍ പിന്നെ വേറെ എവിടേയും പോവണ്ടല്ലോ. മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലറില്‍ സലീം കുമാറിന്റെ ഹിറ്റ് കഥാപാത്രങ്ങള്‍ സംഘമിക്കുകയാണ് ഈ വീഡിയോയില്‍.

സലീം കുമാര്‍ കഥാപാത്രങ്ങളെ മാലപ്പടക്കത്തിലെ പടക്കങ്ങള്‍ പോലെ ചേര്‍ത്ത് ഒട്ടിച്ചിരിക്കുകയാണ്. പൊട്ടിച്ചിരിയുടെ മാലപ്പടക്കം. സുഹൈല്‍ സമദാണ് ട്രെയിലറിന്റെ ശബ്ദത്തോട് പൂര്‍ണ്ണമായും യോജിക്കുന്ന വിധത്തില്‍ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ട്രോള്‍ മലയാളം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. കണ്ടവര്‍ ചിരിച്ച് മടുത്തു കാണും, അതുറപ്പ്.

Advertisement