എസാര്‍ ക്രിയേഷന്‍സിനുവേണ്ടി വിജി തമ്പിയുടെ സഹോദരനും അസോസിയേറ്റ് ഡയറക്ടറുമായ രമേശ് തമ്പി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുടുംബചിത്രം. കലാഭവന്‍മണിയാണ് ചിത്രത്തിലെ നായകന്‍.

Ads By Google

അരുണഗിരി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒന്നുമില്ലായ്മയില്‍ നിന്നും ജന്മിയായി വളര്‍ന്നയാളാണ് അരുണഗിരി. അരുഗിരിയുടെ എതിരാളിയായ പഞ്ചായത്ത് പ്രസിഡന്റ് വര്‍ക്കിയായി ജഗതിയും അളിയന്‍ മൃഗഡോക്ടര്‍ ഗോവര്‍ധനായി സുരാജും എത്തുന്നു.

അരുണഗിരിയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ശത്രുക്കള്‍ നാട് നീളെ പറഞ്ഞ് പരത്തുന്നതും ശത്രുക്കള്‍ക്കെതിരെ അയാള്‍ ധീരതയോടെ പോരാടുന്നതും ചിത്രത്തിന്റെ ഒരു ഭാഗമാണ്.

ഒരു പ്രത്യേക ലക്ഷ്യവുമായി അരുണഗിരി തമിഴ്‌നാട്ടില്‍ നിന്നും കുട്ടനാട്ടിലെത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മണി, ജഗതി, സുരാജ്, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍,ജാഫര്‍ ഇടുക്കി, ലക്ഷ്മി ശര്‍മ,മായാമൗഷ്മി എന്നിവര്‍ അഭിനയിക്കുന്നു.