കൊച്ചി: ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്. മാണിക്യ മലരായ പൂവില്‍ എന്ന ഗാനരംഗത്തില്‍ നിറഞ്ഞുനിന്ന പ്രിയയും റോഷനും തമ്മിലുള്ള പ്രണയരംഗം തന്നെയാണ് ടീസറിലും.

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം.

വിനീത് ശ്രീനിവാസന്‍- നിവിന്‍പോളി- ഷാന്‍ റഹ്മാന്‍ ടീമിന്റെ സിനിമയായ തട്ടത്തിന്‍ മറയത്തിലെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ ടീസര്‍. തട്ടത്തിന്‍ മറയത്തിന്റെ രണ്ടാം ഭാഗമാണോ ഇതെന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ഒമര്‍ ലുലു ഒരു അഡാര്‍ ലവ് അണിയിച്ചൊരുക്കുന്നത്.