കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുലര്‍ത്തുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീഞ്ഞ യൂബനാന്‍ മാര്‍ മിലിത്തിയോസാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്.

തങ്ങളുടെ സമരം തളര്‍ത്താന്‍ ഭരണ കൂടം ശ്രമം നടത്തുന്നുണ്ടെന്നും എന്നാല്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ 1.30ന് കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് ഉപരോധിക്കും. കോട്ടയം കേന്ദ്രമാക്കിയുള്ള അഞ്ച് ഭദ്രാസനകളിലെ വിശ്വാസികളും വൈദീകരും ചേര്‍ന്നാണ് ഉപരോധം നടത്തുക.