Categories

യു.ഡി.എഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്

kolanjeri

പത്തനംതിട്ട: യു.ഡി.എഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. സഭയ്‌ക്കെതിരെ കടുത്ത നീതിനിഷേധമാണ് നടക്കുന്നതെന്നും സഭയെദ്രോഹിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും വൈദിക സംഗമത്തില്‍ വിമര്‍ശനമുയര്‍ന്നു.

വലതുപക്ഷം ദൈവത്തെയും സഭയെയും കളിപ്പിക്കുകയാണെന്നും കോന്നി സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന വൈദികരുടെ സംഗമത്തില്‍ വിമര്‍ശനമുയര്‍ന്നു.

സമൂഹത്തില്‍ സഭയെ വില കല്‍പ്പിക്കാത്തവരെ ഒറ്റക്കെട്ടായി നേരിടണം. സഭ ഇപ്പോള്‍ രാഷ്ട്രീയ അനാഥത്വം നേരിടുകയാണ്.

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കി തരേണ്ടത് ആരുടെയും ഔദാര്യമല്ലെന്നും കോടതിവിധിയില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത മാര്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ പറഞ്ഞു.

വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി ഇരുനുറിലധികം വൈദികര്‍ സംഗമത്തില്‍ പങ്കെടുത്തിരുന്നു.

Tagged with: