സൗഹൃദങ്ങളുടെ ചങ്ങലയാണ് ഓര്‍ക്കൂട്ട്. ഈ പേരില്‍ മലയാളത്തില്‍ തയ്യാറാക്കുന്ന ഓര്‍ക്കുട്ട്ഒരു ഓര്‍മ്മക്കൂട്ട് റിലീസിന് ഒരുങ്ങുന്നു. പുതുമുഖ നായകന്‍മാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ യുവനടി റീമ കല്ലിങ്കല്‍ നായികയാകുന്നു.

മലയാള സിനിമാരംഗത്തുള്ളവരുടെ മക്കളാണ് ചിത്രത്തിലെ നായകന്‍മാര്‍ എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ സിബി, ലാലു അലക്‌സിന്റെ മകന്‍ ബെന്‍ലാലു അലക്‌സ്, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍, നടനും സംവിധായകനുമായ ലാലിന്റെ സഹോദരിയുടെ മകന്‍ ബാലു, നടി ശോഭാ മോഹന്റെ മകനും നടന്‍ വിനുമോഹന്റെ അനുജനുമായ അനു മോഹന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ മകന്‍ വിഷ്ണു എന്നിവരാണ് പുതുമുഖ സിനിമയിലെ യുവനായകന്‍മാര്‍.

ലോഹിതദാസിന്റെ സംവിധാന സഹായികളായിരുന്ന മനോജ്, വിനോദ് എന്നിവരാണ്
എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ സംവിധാനം നിര്‍വഹിക്കുന്നത്. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ ഇവര്‍ ഒട്ടേറെ നാടകങ്ങളുടെ അണിയറ ശില്‍പികളാണ് ഇരുവരും.

അഭിനേതാക്കള്‍ക്കൊപ്പം അണിയറ പ്രവര്‍ത്തകരിലും പുതുമുഖ നിരതന്നെയാണ്. ഛായാഗ്രാഹകന്‍ സ്വരൂപ് ഫിലിംസ്, സംഗീത സംവിധായകന്‍ ലീല ഗിരീഷ് കുട്ടന്‍ തുടങ്ങി എട്ടു പുതുമുഖങ്ങളാണ് സാങ്കേതിക രംഗത്ത് ഈ സിനിമയിലൂടെ കടന്നുവരുന്നത്. ജോണി സാഗരികയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിഖ്, ദേവന്‍, ഹരിശ്രീ അശോകന്‍, കവിയൂര്‍ പൊന്നമ്മ, മേനക, ബിന്ദുപണിക്കര്‍, റീന ബഷീര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.