Administrator
Administrator
ഒറിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍
Administrator
Friday 26th August 2011 10:09am

mla driver handcuffedതൃശൂര്‍: ഒറിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ട്രാക്കില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധു ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ ഒരു ബന്ധുവിനെയും അമ്മയുടെ നാട്ടുകാരനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും ഇരുപതില്‍ താഴെ പ്രായമുള്ളവരാണ്. ഇതില്‍ ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത ശ്രവിച്ച് പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ ഇരുവരും ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടിക്ക് സഹായത്തിന് കമ്പനി ഏര്‍പ്പെടുത്തിയ സഹായിയാണ് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുവിനെക്കുറിച്ച് ആദ്യം സംശയം ഉന്നയിച്ചത്.

Advertisement