Categories

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കലക്ടറുടെ മോചനം: ചര്‍ച്ച തുടങ്ങി

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ഒറീസയിലെ മല്‍ക്കാന്‍ഗിരി ജില്ലാ കളക്ടര്‍ വിനീല്‍ കൃഷ്ണനെയും, മറ്റൊരു എഞ്ചിനിയറെയും മോചിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മാവോവാദികളുമായി ചര്‍ച്ച ആരംഭിച്ചു. വിനില്‍ കൃഷ്ണനെ മോചിപ്പിക്കുന്നതിന് മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് ഹൈദരാബാദില്‍ നിന്നുള്ള പ്രൊഫസര്‍ സോമേശ്വര്‍ റാവു, പ്രൊ.ഹര്‍ഗോപാല്‍ എന്നിവരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്രതിനിധികളായി ഒറീസ ആഭ്യന്തര സെക്രട്ടറി യു.എന്‍.ബെഹ്‌റ, പഞ്ചായത്തിരാജ് സെക്രട്ടറി എസ്.എന്‍.ത്രിപതി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൃഷ്ണനൊപ്പമുണ്ടായിരുന്ന എഞ്ചിനിയര്‍മാരിലൊരാളെ കഴിഞ്ഞ ദിവസം മാവോവാദികള്‍ വിട്ടയച്ചിരുന്നു. ചര്‍ച്ചയ്ക്കു മുന്നോടിയായി മാവോയിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തി വരുന്ന ഓപ്പറേഷനായ ഗ്രീന്‍ ഹണ്ട് നിര്‍ത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ 17-ാം തീയതിയാണ് ഒറീസയിലെ വിനീല്‍ കൃഷ്ണനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഒറീസ സര്‍ക്കാര്‍ അറസ്റ്റു ചെയ്ത മാവോവാദികളെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.