ബെര്‍ഹാംപൂര്‍: ഒറീസ എം എല്‍ എ ബോംബാക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഗഞ്ചാം പതാപൂര്‍ ടൗണില്‍ എം എല്‍ എ രമേശ് ജന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എം എല്‍ എയുടെ വാഹനത്തിന് അപകടമൊന്നുമുണ്ടായിട്ടില്ല.

സര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ എം എല്‍ എക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.