Categories

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനില്‍ നിന്നും സിറിയയെ സസ്‌പെന്‍ഡ് ചെയ്തു

ദമാസ്‌ക്കസ്: ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനില്‍ നിന്നും സിറിയയെ ഒഴിവാക്കി. സിറിയയുടെ അംഗത്വം റദ്ദ് ചെയ്യാന്‍ മെക്കയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ തീരുമാനിക്കുകായിരുന്നു. സിറിയയില്‍ തുടരുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Ads By Google

സിറിയന്‍ ജനതയ്‌ക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തിയിലും കൂട്ടക്കൊലയിലും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ ജനങ്ങളെ പരിഗണിക്കാതെ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും അതല്ലാതെ സിറിയയ്ക്ക് ആരുടെ പിന്തുണയും ലഭിക്കില്ലെന്നും ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ കലാപം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അംഗത്വം റദ്ദാക്കിയതിലൂടെ മുസ്‌ലീം ലോകത്തുനിന്നും സിറിയയ്ക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും കോര്‍പ്പറേഷന്‍ മേധാവി എക്‌മെലഡിന്‍ ഇസാനോഗ്ലു പറഞ്ഞു. നേരത്തെ സിറിയയെ അറബ് ലീഗും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിനിടെ സിറിയയില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. സിറിയയില്‍ വിമതപക്ഷം സൈനിക വിമാനം വെടിവെച്ച് വീഴ്ത്തിയതിനെ തുടര്‍ന്നാണ്‌ പോരാട്ടം വീണ്ടും രൂക്ഷമായത്.

അലെപ്പോ നഗരം പിടിച്ചെടുക്കുന്നതിനായി സൈന്യം നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കലാപം ലെബനനിലേക്ക് കൂടി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാരോട് ലെബനനില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ സൗദി അറേബ്യയും ഖത്തറും യു.എ.ഇ യും ആവശ്യപ്പെട്ടു.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന