ഓര്‍ഡിനറിയുടെ ഗംഭീര വിജയത്തിന് ശേഷം അതേ ടീമുമായി വീണ്ടുമെത്തുകയാണ് സംവിധായകന്‍ സുഗീത്. ‘ത്രീ ഡോട്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്.

Subscribe Us:

ഓര്‍ഡിനറിയുടെ വിജയം ആവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഓര്‍ഡിനറിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്നാണ് സംവിധായകന്‍ പറയുന്നത്.

Ads By Google

22 ഫീമെയ്ല്‍ കോട്ടയത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ പ്രതാപ് പോത്തനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. റഹ്മാനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്.

മൂന്ന് ക്രിമിനലുകളുടെ കഥായാണ് ത്രീ ഡോട്‌സില്‍ പറയുന്നത്. ജയിലില്‍ വെച്ച് ഇവര്‍ കണ്ടുമുട്ടുന്നതോടെ കഥ ആരംഭിക്കുന്നു. തനിച്ച് നില്‍ക്കുന്നതിനേക്കാളും ഒന്നിച്ച് നില്‍ക്കുമ്പോള്‍ കൂടുതല്‍ കരുത്തരാവുമെന്ന് ഇവര്‍ തിരിച്ചറിയുകയും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ്  ത്രീ ഡോട്‌സ് പറയുന്നത്.

സുഗീതിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. രാഷേഷ് രാഘവന്റേതാണ് തിരക്കഥ. വിദ്യാസാഗറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.