Administrator
Administrator
നസീറിനേയും നവാസിനേയും വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവ്
Administrator
Friday 21st October 2011 3:13pm

naseerതിരുവനന്തപുരം: തീവ്രവാദക്കേസുകളിലെ പ്രതികളായ തടിയന്റവിട നസീറിനേയും സര്‍ഫ്രാസ് നവാസിനേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജയില്‍ എ.ഡി.ജി.പിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് എന്‍.ഐ.എ പ്രത്യേക കോടതിക്ക് നല്‍കി.

ഇവര്‍ രണ്ടുപേരും ഇപ്പോള്‍ കഴിയുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കണ്ണൂര്‍ ജയിലില്‍ ഇരുവരേയും താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് രഹസ്യാന്വേഷണവിഭാഗം ജയില്‍ എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisement