എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: 123 ജില്ലകളിലേയും ഖനനം നിര്‍ത്താനുള്ള നടപടി തുടങ്ങി
എഡിറ്റര്‍
Sunday 24th November 2013 10:59am

western-ghatt

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന 123 ജില്ലകളിലേയും ഖനന പ്രവര്‍ത്തനങ്ങല്‍ നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വെള്ളിയാഴ്ച്ച അറിയിച്ചിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറയുന്ന ഗ്രാമങ്ങളിലെ ഖനനമാണ് നിര്‍ത്തിലാക്കിക്കൊണ്ടിരിക്കുന്നത്. വട്ടുകല്ല്, കരിങ്കല്ല്, മണല്‍ ഖനനം എന്നിവയാണ് നിര്‍ത്തലാക്കുക.

ഗാര്‍ഹിക ആവശ്യത്തിന് മണ്ണുനീക്കാന്‍ കര്‍ശന ഉപാധികളോടെ അനുമതി ലഭിക്കും. പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ണമായി നിര്‍ത്തണമെന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റി പറയുന്നത്.

നിലവില്‍ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള പെര്‍മിറ്റുകള്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ക്രഷറുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

Advertisement