എഡിറ്റര്‍
എഡിറ്റര്‍
മഅദനിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ല.
എഡിറ്റര്‍
Monday 25th November 2013 12:17pm

madhani

ബംഗലൂരു: ബംഗലൂരു സ്‌ഫോടനക്കേസില്‍ വിചാരണ കാത്ത് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ല.

ഉത്തരവ്  വന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് ഇപ്പോഴും ജയില്‍ അധികൃതരുടെ വിശദീകരണം.

ഇതിനെതിരെ  വിചാരണക്കോടതിയില്‍ പരാതി നല്‍കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ദിവസം കഴിയുംതോറും മഅദനിയുടെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ മാസം മഅദനിയെ ശസ്ത്രക്രിയ്യയ്ക്ക് വിധേയനാക്കാന്‍ അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നീട്ടി വെയ്ക്കുകയാണുണ്ടായത്.

ഒരു മാസത്തിനകം പ്രമേഹം  നിയന്ത്രണവിധേയമാക്കിയതിന് ശേഷം ശസ്ത്രക്രിയ പരിഗണിക്കാനായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്.

Advertisement