എഡിറ്റര്‍
എഡിറ്റര്‍
കുവൈത്തില്‍ ക്രൂര പീഡനത്തിനിരയായ മലയളി വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് ഇമെയില്‍
എഡിറ്റര്‍
Thursday 23rd February 2017 9:28pm


മസൂറും വീട്ടിലെത്തുന്ന മറ്റുള്ളവരും ചേര്‍ന്ന് തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചിരുന്നെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായും പറഞ്ഞ മോനി ഇതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തിലുണ്ടെന്നും പറയുന്നു.


കോഴിക്കോട്: കുവെത്തില്‍ വീട്ടു ജോലിക്കെത്തി ഗാര്‍ഹിക പീഡനത്തിനിരയായ വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഇമെയില്‍. എംബസിയില്‍ പരാതിപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസി പൊതു പ്രവര്‍ത്തകന്‍ ആര്‍ മുരളീധരനാണ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. വീട്ട് ജോലിക്കെത്തിയ 45 കാരിയക്ക് വീട്ടുടമസ്ഥനില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനങ്ങളാണെന്നും ഇമെയില്‍ വ്യക്തമാക്കുന്നുണ്ട്.


Also read കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍


ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ച മോനി ഞെട്ടിക്കുന്ന വിവരങ്ങളാണ് വീട്ടുകാരുമായി പങ്കുവെച്ചത്. ജോലി ചെയ്തിരുന്ന മസൂറിന്റെ വീട്ടില്‍ നിന്നും മറ്റൊരു കുടുംബത്തിന് കൈമാറ്റം ചെയ്യപ്പെട്ടതോടെയാണ് മോനിയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയുന്നത്. ഇപ്പോള്‍ ജോലി ചെയ്യുന്ന കുടുംബം ഫോണ്‍ വിളിക്കാന്‍ അനുമതി നല്‍കിയതോടെയാണ് താന്‍ വിളിക്കുന്നതെന്നും മസൂറില്‍ നിന്നും മൃഗീയ പീഡനങ്ങളാണ് തനിക്കേല്‍ക്കേണ്ടി വന്നതെന്നും മോനി വീട്ടുകാരോട് പറഞ്ഞു.

കഴിഞ്ഞ 18 മാസം അടിമയെപ്പോലെയാണ് മസൂറിന്റെ വീട്ടില്‍ ജീവിക്കേണ്ടി വന്നതെന്നും പത്തു പേരടങ്ങുന്ന കുടുംബത്തിന്റെ എല്ലാകാര്യങ്ങളും താന്‍ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നെന്നും മോനി പറയുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ വരെ ഉറങ്ങാന്‍ കഴിയാറില്ലെന്നും പുറം ലോകവുമായി ബന്ധപ്പെടാന്‍ വരെ തന്നെ അനുവദിച്ചിരുന്നില്ലെന്നും മോനി പറഞ്ഞു.


Dont miss ജോസേട്ടാ എല്ലാവരും തുല്ല്യരാണെന്ന ബോധമല്ലേ റിയല്‍ കംപാഷന്‍ ?; റോഡിലെ ബ്ലോക്കില്‍ ക്യൂ ലംഘിച്ച കോഴിക്കോട് കലക്ടറോട് മാധ്യമപ്രവര്‍ത്തകന്‍


മസൂറും വീട്ടിലെത്തുന്ന മറ്റുള്ളവരും ചേര്‍ന്ന് തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചിരുന്നെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായും പറഞ്ഞ മോനി ഇതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തിലുണ്ടെന്നും പറയുന്നു. തന്റെ മുടികളില്‍ സ്ഥിരമായി പിടിച്ച് വലിക്കാറുണ്ടെന്നും ഫ്രീസറിനുള്ളില്‍ കിടത്തുക പതിവാണെന്നും മോനി പറഞ്ഞു. ലൈംഗിക ബന്ധത്തെ എതിര്‍ക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ മസൂര്‍ മരത്തിന്റെ വടികള്‍ കയറ്റിയിരുന്നതും ഉള്‍പ്പെടെ മോനി അനുഭവിച്ച ക്രൂരതകള്‍ വിവരിച്ച് കൊണ്ടാണ് മന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നതും.

 

 

വീട്ടുകാരില്‍ നിന്നു മുഖത്തടിയേറ്റതിനെത്തുടര്‍ന്ന് തന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണെന്ന് പറഞ്ഞ മോനി തനിക്ക് കഴിക്കാന്‍ ഭക്ഷണണങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ മരുന്നുകള്‍ ലഭിക്കാറില്ലായിരുന്നെന്നും പറഞ്ഞു. പതിനെട്ട് മാസം ജോലി ചെയ്തിട്ടും വെറും 18,000 രൂപ മാത്രമെ മസൂര്‍ തനിക്ക് നല്‍കിയുള്ളുവെന്നും മോനി വ്യക്തമാക്കി.

മോനിയുടെ പാസ്‌പോര്‍ട്ട് മസൂറിന്റെ കൈവശമാണെന്നും തെഴില്‍ ചെയ്യാനാവശ്യമായ രേഖകളൊന്നും നിലവില്‍ മോനിയുട കൈകളില്‍ ഇല്ലെന്നും വിഷയത്തില്‍ മന്ത്രി അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് മുരളീധരന്റെ പരാതിയില്‍ പറയുന്നത്. കേരളത്തിലെ ചില സാമൂഹ്യപ്രവര്‍ത്തകരോടും ബന്ധുക്കളോടും സംസാരിച്ചതില്‍ നിന്നും മോനി സാധാരണഗതിയില്‍ സംസാരിക്കാന്‍ വരെ കഴിയാത്ത സാഹചര്യത്തിലാണെന്നാണ് വ്യക്തമാകുന്നതെന്നും മുരളീധരന്റെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മോനിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും. മസൂറില്‍ നിന്നും ലഭിക്കാനുള്ള 17 മാസത്തെ ശബളം ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗത്തിലുണ്ടാകണമെന്നും വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് മുരളീധരന്റെ കത്ത് അവസാനിക്കുന്നത്. സൗദിയിലെ മലയാളികള്‍ക്കുള്ള സംശയ നിവാരണത്തിനായി ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിക്കുന്ന സൗദി പോസ്റ്റില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ആര്‍ മുരളീധരനാണ്.

Advertisement