എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ വീട്ടില്‍ പണിയെടുത്തവരെല്ലാം അമ്മയാകുമോ? ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പനീര്‍ശെല്‍വം
എഡിറ്റര്‍
Monday 13th February 2017 7:47pm

ops-sasi

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചിന്നമ്മ-ഒ.പി.എസ് പോര് മുറുകുകയാണ്. ശശികലയുടെ അമ്മ ബ്രാന്‍ഡിംഗിനെതിരെ പനീര്‍ശെല്‍വം രംഗത്തെത്തിയിരിക്കുകയാണ്. ജയലളിതയുടെ വീട്ടില്‍ പണിയെടുത്തവരെല്ലാം അമ്മയാകില്ലെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പറഞ്ഞത്.

നിരവധിപേര്‍ ജയലളിതയുടെ വീട്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവരൊന്നും അമ്മയായി മാറില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇതൊരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ തോഴിയായി മൂന്ന് പതിറ്റാണ്ട് കൂടെ നടന്നത് മാത്രം കൊണ്ട് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന് ശശികലയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പനീര്‍ശെല്‍വത്തിന്റെ തിരിച്ചടി.


Also Read: പോയി തരത്തില്‍ കളിക്കെടാ !കളിക്കളത്തില്‍ വെല്ലുവിളിച്ച സാബ്ബിറിന്റെ വായടപ്പിച്ച് ഇശാന്ത്


അതേസമയം, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടുണ്ട്. ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി വിധി തൊട്ടടുത്ത ദിവസങ്ങളില്‍ വരുമെന്നാണ് സൂചന. എന്നാല്‍ തനിക്കെതിരായ കേസ് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിസന്ധിയല്ലെന്ന് ശശികല തുറന്നടിച്ചിരുന്നു.

Advertisement