എഡിറ്റര്‍
എഡിറ്റര്‍
ചിന്നമ്മ-ഒ.പി.എസ് പോര് ; കൂടുതല്‍ ശക്തനായി പനീര്‍ശെല്‍വം
എഡിറ്റര്‍
Saturday 11th February 2017 1:57pm

tamilnadu
ചെന്നൈ: തമിഴ്‌നാട്ടില്‍ ശശികല-ഒ.പി.എസ് പോര് മുറുകുന്നു. രണ്ട് എം.പിമാര്‍ കൂടി പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. നാമക്കല്‍ എം.പി പി.ആര്‍ സുന്ദരവും കൃഷ്ണഗിരിയും എം.പി അശോക് കുമാറാണ് പനീര്‍ശെല്‍വത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.


Also Read: ആ രഹസ്യം പറയല്ലേ! എസ്രയുടെ സസ്‌പെന്‍സ് പുറത്താക്കുന്നവരോട് പൃഥ്വിരാജ്


നേരത്തെ രാജ്യസഭ എം.പിയായ മൈത്രേയന്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേര്‍ കൂടി പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം, എ.ഐ.എ.ഡി.എം.കെ പുതുച്ചേരി ഘടകവും ഒ.പി.എസ് ക്യാമ്പിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എ.ഐ.എ.ഡി.എം.കെ മന്ത്രിയായ പണ്ഡ്യരാജനും ശശികല പക്ഷവുമായി അകന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയും നാള്‍ ശശികലയ്ക്കായി സംസാരിച്ച പാണ്ഡ്യരാജന്‍ താന്‍ വിദ്യാര്‍ത്ഥികളുടെ വികാരം മാനിക്കുമെന്ന് പറഞ്ഞിരുന്നു.

Advertisement