എഡിറ്റര്‍
എഡിറ്റര്‍
ഒ.പി.എസും ഇ.പി.എസും ഒന്ന്, ശശികല പുറത്ത്
എഡിറ്റര്‍
Monday 21st August 2017 6:19pm

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന അണ്ണാ ഡി.എം.കെയുടെ ഇരുവിഭാഗവും ലയിച്ചു. ജനറല്‍ സെക്രട്ടറി ശശികലയെ പുറത്താക്കാനും ലയനയോഗത്തില്‍ തീരുമാനമായി.

ഇരുവിഭാഗവും ലയിച്ചതോടെ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയാകും. മുന്‍ വിദ്യഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍ തമിഴ്ഭാഷാ മന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു. പനീര്‍ശെല്‍വം പാര്‍ട്ടി അധ്യക്ഷനും പളനിസ്വാമി ഉപാധ്യക്ഷനുമാകും.


Also Read: ഏറെനേരം കാത്തുനിന്നിട്ടും ബസ് കിട്ടിയില്ല, ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി യുവാവ് മുങ്ങി


പാര്‍ട്ടിയെ മന്നാര്‍ഗുഡി മാഫിയയുടെ കൈയില്‍ നിന്ന മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നമായ രണ്ടില തിരിച്ചുപിടിച്ച് ജയലളിതയുടെ ആഗ്രഹപ്രകാരം അണ്ണാഡി.എം.കെയെ 100 വര്‍ഷം നിലനിര്‍ത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഇരുവിഭാഗവും തമ്മിലുള്ള ലയനം പൂര്‍ത്തിയായതോടെ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരാനാണ് സാധ്യത. അതേയമയം ടി.ടി.വി ദിനകരന്‍ വിളിച്ചയോഗത്തില്‍ 19 എം.എല്‍.എമാര്‍ പിന്തുണയുമായെത്തിയിട്ടുണ്ട്. ഇവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ മന്ത്രിസഭ താഴെ വീഴും. 117 പേരുടെ പിന്തുണയാണ് സര്‍ക്കാരിനു വേണ്ടത്. ദിനകരനൊപ്പമുള്ള എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ അണ്ണാഡി.എം.കെ മന്ത്രിസഭയ്ക്ക് 116 പേരുടെ പിന്തുണയെ ഉണ്ടാകൂ.

Advertisement