തിരുവനന്തപ്പുരം: വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലറെ മാറ്റിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടു. സി. ദിവാകരനാണ് നോട്ടീസ് നല്‍കിയത്.

വി.സി.യെ നീക്കിയത് നിയമപ്രകാരമാണെന്നും ചീഫ് സെക്രട്ടറിക്കും അഡീഷനല്‍ ചീഫ് സെക്രട്ടറിക്കുമെതിരെ ലേഖനമെഴുതിയതിന്റെ പേരിലല്ല നടപടിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Subscribe Us:

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടയന്തര പ്രമേയത്തിന് അനുമതിയ നിഷേധിക്കുകയായിരുന്നു.