തിരുവനന്തപുരം: രാസവളങ്ങളുടെ വിലവര്‍ധന സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

രാസവളങ്ങളുടെ വില വര്‍ധന കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രാസവളങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞ നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് നോട്ടീസിന് മറുപടി മുഖ്യമന്ത്രി പറഞ്ഞു. രാസവളങ്ങളുടെ സബ്‌സിഡി കുറയ്ക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് കൃഷിമന്ത്രി കെ.പി. മോഹനനും പറഞ്ഞു.

വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.