തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശബളവും പെന്‍ഷനും പുതുതലമുറ ബാങ്കുവഴി വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളം, എന്നിവ സ്വകാര്യ ബാങ്കുകള്‍വഴി വിതരണം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വാക്കൗട്ട്. തോമസ് ഐസക്കാണ് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയത്. ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും സ്വകാര്യബാങ്ക് വഴി നല്‍കുമ്പോള്‍ സംസ്ഥാനത്തെ ട്രഷറികളില്‍ ഉണ്ടാകേണ്ട നിക്ഷേപം ഇല്ലാതാകുമെന്ന് ഐസക് ചൂണ്ടിക്കാട്ടി. എന്നാല്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുകയാണ് ഐസക് ചെയ്തതെന്ന് ധനമന്ത്രി കെ.എം മാണി മറുപടി നല്‍കി.

Subscribe Us: