തിരുവനന്തപുരം: വിതുരയില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പൊലീസ് തല്ലിച്ചതച്ച വിതുര തേവിയോട് സിമിഭവനില്‍ സിനു (26) ആയിരുന്നു ഇന്നലെ ആത്മഹത്യ ചെയ്തത്.

സിനുവിന് പൊലീസ് സ്‌റ്റേഷനിലുണ്ടായ അനുഭവമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പ്രമേയത്തിന് മറുപടിയായി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന മൊഴി ലഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.