എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ഞെരുക്കം: കെ.എം മാണി
എഡിറ്റര്‍
Wednesday 8th January 2014 10:43am

k.m-mani.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ##കെ.എം മാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വരുമാനമുണ്ടാകാത്തതാണ് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ധവളപത്രത്തിന് സാധ്യതയില്ല. റവന്യൂ ചിലവില്‍ 7.17 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും മാണി നിയമസഭയില്‍ അറിയിച്ചു.

അതേസമയം, ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

പെട്രോള്‍, പാചകവാതക എന്നിവയ്ക്ക് വന്‍ വിലക്കയറ്റമാണ് ഉണ്ടായതെന്ന് കാണിച്ച് പ്രതിപക്ഷത്ത് നിന്ന് സി. ദിവാകരന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ വിലക്കയറ്റം തടയാനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എങ്കിലും പോരായ്മകള്‍ ഉണ്ടെന്നും പ്രതിപക്ഷത്തിന് നിര്‍ദേശം വയ്ക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം വയ്ക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു.

Advertisement