എഡിറ്റര്‍
എഡിറ്റര്‍
വിലക്കയറ്റം ചര്‍ച്ചചെയ്യാത്തത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
എഡിറ്റര്‍
Wednesday 12th June 2013 11:48am

assembly

തിരുവനന്തപുരം: വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും നിയമസഭയില്‍ പി തിലോത്തമനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Ads By Google

വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റത്തിന്റെ പേരില്‍ ജനങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കു കയാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് നിലവിലുണ്ടോയെന്ന് പ്രതിപക്ഷം ചോദിച്ചു. കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ മാത്രമാണ് സര്‍ക്കാരിന് സമയമെന്നും അവര്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വിലക്കയറ്റം ഉണ്‌ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ അതില്‍ എന്തു നടപടി സ്വീകരിച്ചുവെന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കി.

ബ്രാന്‍ഡഡ് അരിയുടെ വില കൂടിയതും വിലക്കയറ്റവും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് ബ്രാന്‍ഡഡ് അരിയുടെ വില ഉയര്‍ന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് തന്നെ സംസ്ഥാനത്ത് നിലവിലുണ്ടോയെന്നും കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ മാത്രമാണ് സര്‍ക്കാരിന് സമയമെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിലക്കയറ്റം തടയാന്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരിഞ്ചന്തക്കാരോട് സര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. കരിഞ്ചന്തയ്ക്ക് ശ്രമിക്കുന്നവരുടെ മുട്ടുവിറയ്ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

Advertisement