തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ഭരണപ്രതിപക്ഷങ്ങള്‍ക്കിടയില്‍ കൈയ്യാങ്കളി.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കെ.കെ ഷൈലജ പറഞ്ഞ കാര്യങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതേ തുടര്‍ന്ന് ലീഗ് എം.എല്‍.എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇത് പിന്നീട് കൈയ്യാങ്കളി വരെ എത്തി. എന്നാല്‍ മന്ത്രിമാര്‍ ഇടപെട്ട് എം.എല്‍.എ മാരെ പിന്തിരിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പോലും നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമനസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പി.സി. വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മറുപടി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.