തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പാമോലിന്‍ കേസില്‍ ഒരു പ്രതികൂടിയുണ്ടാകുമെന്ന പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ജോസഫ് എം. പുതുശേരിയാണ് നോട്ടീസ് നല്‍കിയത്.