തിരുവനന്തപുരം: വ്യാജരേഖ ഉപയോഗിച്ച് ജോലിനേടിയതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ രാജിവയ്ക്കണണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

നിയമനതട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം സി.പി.ഐ അനുകൂലസംഘടനയുടെ പ്രവര്‍ത്തകനാണെന്നും പ്രതിപക്ഷം നിയമസഭിയില്‍ ആരോപിച്ചു. എന്നാല്‍ തട്ടിപ്പിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാതെ ഏതെങ്കിലും മന്ത്രിയെ കുറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് കലക്ടറടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

.നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച അനുവദിക്കാതിരുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രതിഷേധിച്ചു. പ്രതിപക്ഷവുമായി ആശയവിനിമയം നടത്താനുള്ള സാമാന്യ മര്യാദ കാട്ടിയില്ലെന്നും പ്രശ്‌നങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.