എഡിറ്റര്‍
എഡിറ്റര്‍
പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നിയമസഭയില്‍
എഡിറ്റര്‍
Wednesday 19th June 2013 9:22am

assembly

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്നാം ദിവസവും സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം അടങ്ങുന്നില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ എത്തിയത്.

എങ്കിലും ഇന്ന് ചോദ്യോത്തര വേളയുമായി സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായി.  ചോദ്യോത്തര വേളയ്ക്കു ശേഷം ശൂന്യവേളയില്‍ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു.

Ads By Google

അതിനിടെ സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കെ. ശിവദാസന്‍ നായരാണ് നോട്ടീസ് നല്‍കിയത്.

സ്പീക്കര്‍ക്കെതിരെ വി.എസ് നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കാര്യത്തില്‍ ഉറച്ച് തന്നെയാണ് പ്രതിപക്ഷം. എന്നാല്‍ രാജി വെക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി.

എന്തിന്റെ പേരിലാണ് താന്‍ രാജിവെക്കേണ്ടെതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ ചോദിച്ചിരുന്നു. ജനങ്ങളുട താത്പര്യം ബലികഴിച്ച് സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും പിന്നെ തന്റെ ഓഫീസില്‍ നിന്നും പ്രതികളുമായി ഫോണില്‍ സംസാരിച്ചു എന്നതിന്റെ പേരിലാണോ രാജിവെക്കണമെന്ന് പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ സോളാര്‍ കമ്പനിക്കായി സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടില്ല. സോളാറിന്റെ പേരിലുള്ള കേസ് സര്‍ക്കാര്‍ അന്വേഷിക്കാ തിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ പാനല്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം കൊലക്കേസ് പ്രതിയായിരുന്നില്ല. 25.5.13 ല്‍ ആണ് അദ്ദേഹം കൊലക്കേസ് പ്രതിയാകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisement