തിരുവനന്തപുരം: താനൂരില്‍ ആരാധനാലയം ആക്രമിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആവശ്യം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

മുസ്‌ലിം ലീഗിലെ അബ്ദുറഹിമാന്‍ രണ്ടത്താണിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസിന്റെ സാന്നിധ്യത്തില്‍ സി പി എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശ്ശൂര്‍ റേഞ്ച് ഐ ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയെ അറിയിച്ചിരുന്നു