എഡിറ്റര്‍
എഡിറ്റര്‍
ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം: വാചക കസര്‍ത്ത് മാത്രമെന്നു രാഹുല്‍, ഉപയോഗ ശൂന്യവും ക്രൂരവുമായ പ്രഖ്യാപനങ്ങളെന്ന് മമത
എഡിറ്റര്‍
Wednesday 1st February 2017 8:03pm

budge


ഉപയോഗ ശൂന്യവും ക്രൂരവുമായ ബജറ്റാണിതെന്നായിരുന്നു തൃണമുല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ പ്രതികരണം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ ദൂരെയാണ് ബജറ്റെന്നും പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പുകള്‍ മാത്രമാണെന്ന് ഇടതു പാര്‍ട്ടികളും ആരോപിച്ചു


 

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച പൊതു ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. റെയില്‍ ബജറ്റും പൊതു ബജറ്റും സമന്വയിപ്പിച്ച് ആദ്യത്തേതും മോദി സര്‍ക്കാരിന്റെ മൂന്നാമത്തേയും ബജറ്റായിരുന്നു ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിച്ചത്. ബജറ്റവതരണത്തിനുശേഷം രൂക്ഷ വിമര്‍ശനങ്ങളുമായാണ് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.


Also read ‘ലോ അക്കാദമിയില്‍ ഞാന്‍ പഠിച്ചിരുന്നു കഴിയുമെങ്കില്‍ ഇനിയും പഠിക്കും, ബി.എയ്ക്കും എം.എയ്ക്കും റാങ്ക് ഉണ്ടായിരുന്നു അന്ന് ലക്ഷ്മി നായരായിരുന്നില്ല യൂണിവേഴ്‌സിറ്റി വൈസ് ചാര്‍സിലര്‍’: ലോ അക്കാദമി വിഷയത്തില്‍ പ്രതികരണവുമായി ജേണ്‍ ബ്രിട്ടാസ് 


കേവലം വാചക കസര്‍ത്തു മാത്രമാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചപ്പോള്‍ ഉപയോഗ ശൂന്യവും ക്രൂരവുമായ ബജറ്റാണിതെന്നായിരുന്നു തൃണമുല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ പ്രതികരണം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ ദൂരെയാണ് ബജറ്റെന്നും പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പുകള്‍ മാത്രമാണെന്ന് ഇടതു പാര്‍ട്ടികളും ആരോപിച്ചു.

ബജറ്റ് സമ്പൂര്‍ണ നിരാശയാണ് നല്‍കുന്നതെന്നായിരുന്നു രാഹുല്‍ അഭിപ്രായപ്പെട്ടത്. അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസംഗം വളരെ മികച്ചതായിരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ യാതൊന്നും ബജറ്റിലില്ലെന്നും കര്‍ഷകക്ഷേമം ഉറപ്പാക്കുന്ന ഒരു വന്‍കിട പദ്ധതിപോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബുള്ളറ്റ് ട്രെയിന്‍ ഉണ്ടാകുമെന്ന് മോഡി ഉറപ്പു നല്‍കിയതായിരുന്നെന്നും എന്നാല്‍ ബജറ്റവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ കാണാന്‍ വരെ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. അടിസ്ഥാന വികസനങ്ങളെ പറ്റിയുള്ള കണക്കുകള്‍ ധനകാര്യ മന്ത്രി പങ്കുവെച്ചങ്കിലും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളുമായി യാതൊരു തരത്തിലും യോജിക്കുന്നതല്ല ഇതെന്നും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയാണ് ഈ പ്രഖ്യാപനങ്ങള്‍ എന്നുമായിരുന്നു സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

Advertisement