vs-achuthanandanതിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവാക്കാന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ ധാരണയായി. ബംഗാളില്‍ സൂര്യകാന്ത് മിശ്രയെ പ്രതിപക്ഷ നേതാവാക്കാനും തീരുമാനിച്ചു.

തിരുവനത്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേരളത്തില്‍ ഭരണവിരുദ്ധവികാരം ദൃശ്യമായിരുന്നില്ലെന്ന് പിണറായി പി.ബി.യില്‍അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചില മേഖലകളില്‍ ന്യൂനപക്ഷവോട്ടുകള്‍ നഷ്ടമായത് ഗൗരവത്തോടെയാണ് കാണുന്നതെന്നും പിണറായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തമാസം 10,11,12 തീയ്യതികളില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് പി.ബി. വിടുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.