എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ടു
എഡിറ്റര്‍
Thursday 20th June 2013 2:44pm

ummen-580

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ഉമ്മന്‍ ചാണ്ടിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. നിയമസഭ പിരിഞ്ഞതിന് പിന്നാലെ പ്രതിപക്ഷം രാജ്ഭവനില്‍ എത്തുകയായിരുന്നു. നിയമസഭയില്‍ നിന്ന് നടന്നായിരുന്നു രാജ്ഭവനിലേക്ക് പുറപ്പെട്ടത്.

Ads By Google

പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതയാണ് അറിയുന്നത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം വെച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം നടന്നു. ഇതേ തുടര്‍ന്ന് ഇന്ന് സഭാ നടപടികള്‍ രണ്ട് തവണ തടസ്സപ്പെട്ടിരുന്നു.

ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സഭ പിരിയുകയും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സ്പീക്കര്‍ നാളത്തെ സഭ റദ്ദാക്കുകയും ചെയ്തു.

Advertisement