എഡിറ്റര്‍
എഡിറ്റര്‍
4.5 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഓപ്പോ നിയോ
എഡിറ്റര്‍
Thursday 16th January 2014 1:13pm

oppo

ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ ഓപ്പോ നിയോ പുറത്തിറങ്ങി.

13,000 രൂപയാണ് ഓപ്പോ നിയോയുടെ വില. എന്നാല്‍ ഇത് എല്ലാ വിപണികളിലേക്കും എന്ന് എത്തുമെന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ട്വിറ്റര്‍ പോസ്റ്റിലൂടെ പ്രഖ്യാപിച്ച ഓപ്പോ നിയോ സിംഗിള്‍, ഡ്യുല്‍ സിമ്മുകളാല്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഗ്ലൗസ് ധരിച്ചാല്‍ പോലും ടച്ച് ചെയ്താല്‍ പ്രവര്‍ത്തിക്കും വിധമുള്ള 4.5ഇഞ്ചിന്റെ ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഇതിന്റേത്. 854 ഗുണം 480 പിക്‌സെല്‍ റെസൊല്യൂഷന്‍ 217ppi ഡെന്‍സിറ്റി എന്നിവയോട് കൂടിയ സ്‌ക്രീന്‍ ഫീച്ചര്‍ ആണ് ഇതിന്റേത്.

1.3ജി.എച്ച്.സെഡ് ഡ്വല്‍ കോര്‍ സിപിയു ആണ് ഇതിലുള്ളത്. വീഡിയോ കാളിംഗിനുതകുന്ന 2 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറ, 5മെഗാപിക്‌സെലിന്റെ റിയര്‍ ഷൂട്ടര്‍ എന്നിവയാണ് ഇതിലെ ക്യാമറ ഓപ്ഷനുകള്‍.

എക്‌സ്പാന്‍ഡ് ചെയ്യാവുന്ന സ്റ്റോറേജ് കപ്പാസിറ്റിയാണ് ഇതിലുള്ളത്. എന്നാല്‍ കണക്ടിവിറ്റി ഓപ്ഷനുകളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല. 1900mAhന്റെ ബാറ്ററിയുള്ള ഫോണിന്റെ അളവ്  132ഗുണം 65.8ഗുണം 9.2mm  ഉം ഭാരം 130 ഗ്രാമും ആണ്.

ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഓപ്പോ നിയോ ലഭിക്കുക.

Advertisement