എഡിറ്റര്‍
എഡിറ്റര്‍
റൊട്ടേറ്റിംഗ് ക്യാമറയോട് കൂടിയ ഓപ്പോ എന്‍ വണ്‍ വിപണിയില്‍: വില 39,999
എഡിറ്റര്‍
Friday 31st January 2014 12:42pm

oppo

ഓപ്പോ തങ്ങളുടെ ആദ്യസ്മാര്‍ട്‌ഫോണുമായി ഇന്ത്യന്‍ വിപണിയിലെത്തി. 16ജി.ബിയുടെ ഫോണിന്റെ വില 39,999 രൂപയാണ്.

ബാംഗലൂര്‍, ചെന്നൈ, ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങി 12ഓളം നഗരങ്ങളില്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ലഭിക്കുമെന്ന് ഓപ്പോ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു ഓപ്പോ എന്‍ വണ്‍ കമ്പനി പുറത്തിറക്കിയത്.

സിയാനോജെന്‍ ഇന്‍ക് വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്ഡ് 4.3യില്‍ അധിഷ്ഠിതമായ സിയാനോജെന്‍ മോഡ് ഓപ്പറേറ്റിംഗ് (CyanogenMod OS) സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

377ppi പിക്‌സെല്‍ ഡെന്‍സിറ്റിയോടും 1080 ഗുണം 1920 പിക്‌സെല്‍ റെസൊല്യൂഷനോടും കൂടിയ 5.8ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഓപ്പോ എന്‍ വണ്ണിന്റേത്.

1.7 ജി.എച്ച്.സെഡ് ക്വാഡ് കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 600 പ്രൊസസര്‍ ആണ് ഇതിലുള്ളത്.

2ജി.ബിയുടെ റാം, 16ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ്, 32 ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 13 മെഗാപിക്‌സെലിന്റെ സെന്‍സര്‍ ആണ് ഫോണിന്റെ ഹൈലൈറ്റ്.

206 ഡിഗ്രി വരെ റൊട്ടേറ്റ് ചെയ്യാവുന്നതും ഏത് ഐംഗിളിലും ലോക്ക് ചെയ്യാനുതകുന്നതുമായ ക്യാമറയാണ് ഫോണിലേത്.

യു.എസ്.ബി, ഒ.ടി.ജി, ബ്ലൂടൂത്ത് 4.0, വൈ-ഫൈ ഡയറക്ട്, ജി.പി.എസ്, എന്‍.എഫ്.സി, ത്രീ-ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

3610 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 213 ഗ്രാം ഉള്ള ഫോണ്‍ വെള്ള നിറത്തില്‍ ലഭ്യമാണ്.

Advertisement