എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ: അഭിപ്രായസര്‍വ്വേകള്‍ക്ക് നിരോധനമില്ല
എഡിറ്റര്‍
Friday 14th March 2014 10:04am

opinion-poll

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും.

ശനിയാഴ്ച മുതല്‍ തന്നെ നാമനിര്‍ദേശപത്രികയും സമര്‍പ്പിക്കാം. പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22 വരെയാണ്. സൂക്ഷ്മപരിശോധന 24-ന് നടക്കും. പത്രികകള്‍ 26 വരെ പിന്‍വലിക്കാവുന്നതാണ്. ചിഹ്നങ്ങളും അന്ന് അനുവദിക്കും. ഏപ്രില്‍ പത്തിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 16നും.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്ത് വിടുന്ന അഭിപ്രായസര്‍വ്വേകള്‍ നിരോധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

അഭിപ്രായസര്‍വ്വേകള്‍ നിരോധിക്കണമെന്ന് നിയമമന്ത്രാലയത്തിന്റെ നിയമോപദേശം കമ്മീഷന് ലഭിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം ഇത് നിരോധിക്കേണ്ടതില്ല എന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

എന്നാല്‍ അതാതിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പായി ഇത്തരം സര്‍വ്വെകള്‍ക്കും നിരോധനമുണ്ടാവും.

ഇത്തരം അഭിപ്രായസര്‍വ്വേകള്‍ നിരോധിക്കാന്‍ കമ്മീഷന് അധികാരമില്ലെന്ന നിലപാടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് കുമാര്‍.

Advertisement