എഡിറ്റര്‍
എഡിറ്റര്‍
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍: ഇന്ദിരയ്ക്കുള്ള ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായം പരിശോധിക്കണം
എഡിറ്റര്‍
Wednesday 15th January 2014 9:53am

goldentemple

ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ക്ക് ഓപ്പറേഷന്‍ ബഌ സ്റ്റാര്‍ പദ്ധതിയിലുണ്ടായിരുന്ന പങ്ക് പരിശോധിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉത്തരവിട്ടു.

സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് സിഖുകാരെ നീക്കം ചെയ്യുന്നതിന് ഇന്ദിര ഗാന്ധിയെ സഹായിക്കാന്‍ ബ്രിട്ടീഷ് സ്‌പെഷല്‍ എയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്കയച്ചെന്നു പറയുന്ന രേഖകളാണ് ലേബര്‍ പാര്‍ട്ടി അംഗം ടോം വാട്‌സണ്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് അന്വേഷത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉത്തരവിട്ടത്.

അനേകം പേരുടെ മരണത്തിനിടയാക്കിയ ഈ ഭീകരസംഭവത്തിന്റെ നിയമപരമായ ഉത്കണ്ഠകള്‍ മനസിലാക്കുന്നു. വളരെ പെട്ടന്നു തന്നെ കേസ് പരിശോധിച്ച് വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ കാബിനറ്റ് സെക്രട്ടറിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയും ഇതേക്കുറിച്ച് അജ്ഞരായിരുന്നെന്നും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉപദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സഹായത്തോടെ ഇന്ത്യയ്ക്കനുകൂലമായ രീതിയില്‍ ഇതിനെ സമീപിക്കാനാണ് വിദേശകാര്യ മന്ത്രി തീരുമാനിച്ചിരിക്കുന്നത്. സിഖുകാര്‍ എപ്പോഴും സംശയക്കപ്പട്ടിരിന്നു എന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നതെന്ന് യു.കെയിലെ സിഖ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ലോര്‍ഡ് സിങ് പറഞ്ഞു.

ബ്രിട്ടന്റെ ഇമിഗ്രേഷന്‍ പോളിസിയെക്കുറിച്ചും എയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇന്ദിര ഗാന്ധിയെ സഹായിക്കുന്നതിനായി ഇന്ത്യയിലേക്കയച്ചെന്നുമുള്ള വസ്തുതകള്‍ സ്‌പെഷ്യല്‍  ‘സ്റ്റോപ്പ് ഡിപ്പോര്‍ട്ടേഷന്‍’ ബ്‌ളോഗിലുടെ പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാര്‍ നേരിടാന്‍ പോവുന്ന വെല്ലുവിളിയാണ് ഈ പുതിയ വെളിപ്പെടുത്തല്‍. അതിനിടെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മുന്നോട്ട് വന്നിട്ടുണ്ട്.

Advertisement