സാങ്കേതികവിദ്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റിനായി കമ്പ്യൂട്ടറനെത്തന്നെ ആശ്രയിക്കേണ്ട കാലവും കഴിഞ്ഞു. ത്രിജീ സംവിധാനമുള്ള മൊബൈല്‍ വന്നതോടുകൂടി ഇന്റര്‍നെറ്റ് എന്ന സങ്കല്‍പ്പംതന്നെ മാറിമറിഞ്ഞു. വേഗതയേറിയ ബ്രൗസറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഇന്റര്‍നറ്റ് സംവിധാനം പ്രചാരം നേടിക്കഴിഞ്ഞു.

ഓപ്പറ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി നിര്‍മ്മിച്ച ഓപറ മിനി വെബ് ബ്രൗസര്‍ ആണ് ഇവയില്‍ ഏറ്റവും ഹിറ്റായിട്ടുള്ളത്. ഈ-മെയില്‍ ചാറ്റിംഗിനും ഫയല്‍ കൈമാറ്റത്തിനും എല്ലാം അതിവേഗതയില്‍ കുതിക്കുന്ന ഓപ്പറ മിനി ബ്രൗസര്‍ സഹായിക്കും. സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവയിലെല്ലാം ഓപ്പറ മിനിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ടാബുകള്‍ ഉപയോഗിച്ചുള്ള ബ്രൗസിംഗ് രീതി ആദ്യമായി അവതരിപ്പിച്ചത് ഓപ്പറയായിരുന്നു. ഏറ്റവും വേഗതയേറിയ ബ്രൗസറാണ് ഓപ്പറ മിനിയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞസമയത്തിനുള്ളില്‍ പേജുകളിലേക്ക് നീങ്ങുവാന്‍ ഓപ്പറ സഹായിക്കും. ഡൗണ്‍ലോഡിംഗിന്റെ സമയവും വളരെ കുറവായതിനാല്‍ ചെറുപ്പക്കാര്‍ക്കിടയിലും ഓപ്പറ മിനി ഹിറ്റായിക്കഴിഞ്ഞു. ഓപറ മിനി ബ്രൗസറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കു. WWW.OPERAMINI.COM