കോബ്: ജപ്പാനിലെ കോബില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളിയായ ഒ.പി.ജയ്ഷക്ക് വെങ്കലം. ജയ്ഷയെക്കൂടാതെ വനിതാ വിഭാഗം ഡിസ്‌ക്കസ് ത്രോയില്‍ ഹര്‍വിന്ദ് കൗറും, ഡക്കാത്‌ലണില്‍ ഭരത് ഇന്ദര്‍ സിങ്ങും വെങ്കലം നേടി.

വനിതകളുടെ 1500 മീറ്റര്‍ 4 മിനിറ്റ് 22 മിനിറ്റ് 41 സെക്കന്റില്‍ ഓടിയെത്തിയാണ് ജയ്ഷ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ബഹ്‌റൈന്റെ ഷുമി റെഗേസ സ്വര്‍ണ്ണവും വിയറ്റ്‌നാമിന്റെ ഹാങ് ത്രോങ് വെള്ളിയും നേടി.

കോമണ്‍വെല്‍ത്ത ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ ഹര്‍വന്ദ് കൗര്‍ 57.99 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക്കസ് പായിച്ചാണ് വെങ്കലം സ്വന്തമാക്കിയത്. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍് സ്വര്‍ണ്ണമെഡല്‍ നേടിയ കൃഷ്ണ പൂനിയക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ഇനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണ്ണവും വെള്ളിയും. ഡക്കാത്‌ലണില്‍ 7358 പോയന്റ് നേടിയാണ് ഭരത് വെങ്കലം സ്വന്തമാക്കിയത്.