എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ നഷ്ടമുണ്ടാക്കി; യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Thursday 7th November 2013 8:15pm

ummen@

തിരുവന്തപുരം: ലാവ്‌ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായിയെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കാനാണ് സി.പി.ഐ.എം ഇപ്പോഴും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ലാവ്‌ലിന്‍ കരാറിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിന് സി.പി.ഐ.എം ജനങ്ങളോട് സമാധാനം പറയണം. നഷ്ടം ഉണ്ടായി എന്ന് പറഞ്ഞത് ഭരണഘടനാ സ്ഥാപനമായ സി.എ.ജിയാണ്.

യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കാനാണ് സി.പി.ഐ.എം ഇപ്പോഴും ശ്രമിക്കുന്നത്. കോടതി വിധിയുടെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ ഇക്കാര്യങ്ങളിലൊക്കെ മറുപടി പറയണം.

കേസ് സി.ബി.ഐയ്ക്ക് വിട്ടത് കോടതി പറഞ്ഞിട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം പിണറായിയെ വിജയനെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കിയ കോടതി വിധിയെ മാനിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisement