എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ചാണ്ടിയുടെ സൗദി ത്രിദിന സന്ദര്‍ശനത്തിന് തുടക്കം റിയാദില്‍ നിന്ന്
എഡിറ്റര്‍
Monday 15th May 2017 1:08pm

റിയാദ്: ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റിയുടെ ക്ഷണപ്രകാരം ത്രിദിന സന്ദര്‍ശനത്തിനെത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരക്കിട്ട പരിപാടികള്‍ക്ക് മെയ് 18 ന് റിയാദില്‍ തുടക്കം കുറിക്കുമെന്ന് റിയാദില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഒ.ഐ.സി.സി നേതാക്കള്‍ അറിയിച്ചു.

രാവിലെ എത്തുന്ന അദ്ദേഹത്തെ മുന്‍മന്ത്രിയും ഇരിക്കൂര്‍ നിയമസഭ അംഗവുമായ കെ.സി ജോസഫ് അനുഗമിക്കുന്നുണ്ട്. ശുമൈസി ജയിലിലെ ജവാസാത് സേവന കേന്ദ്രവും എംബസിയും സന്ദര്‍ശിക്കുന്ന ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥന്മാരുമായി പൊതുമാപ്പിന്റെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഉച്ചക്കുശേഷം ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്കൂട്ടീവ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷം പത്ര പ്രതിനിധികളെ കാണും.

തുടര്‍ന്ന് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിനു ശേഷം വൈകിട് 6 നു എക്‌സിറ്റ് 32 ലെ അല്‍ അമാക്കാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. മെയ് 19 വെള്ളിയാഴ്ച ദമാമില്‍ ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ ‘പ്രവാസി പുനരധിവാസ സ്വപ്ന പദ്ധതി’ ഉദ്ഘാടനം ചെയ്യും. മെയ് 20 നു ജിദ്ദ ഒ ഐ സി സി സംഘടിപ്പിക്കുന്ന സ്വീകരണത്തില്‍ പങ്കെടുത്തു രാത്രീ തിരിച്ചു പോകും.

പത്ര സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജി കുന്നിക്കോട്, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മിററി പ്രസിഡന്റ് കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി സജി കായംകുളം, വൈസ് പ്രസിഡന്റ് സലിം കളക്കര എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement