എഡിറ്റര്‍
എഡിറ്റര്‍
ജഗതിയെ കാണാന്‍ ഉമ്മന്‍ചാണ്ടിയെത്തി
എഡിറ്റര്‍
Monday 9th April 2012 10:39am

കോഴിക്കോട്: അപകടത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. വിദഗ്ധ ചികില്‍സക്കായി നാളെ വെല്ലൂര്‍ക്ക് കൊണ്ടു പോകുന്നതിന് മുന്നോടിയായണ് സന്ദര്‍ശനം. ജഗതിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വയനാട് യാത്രക്കിടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.

അതിനിടെ, വിദഗ്ധ ചികില്‍സയ്ക്കായി ജഗതിയെ നാളെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും. ആശുപത്രിയില്‍ നിന്നു മൊബൈല്‍ ഐ.സി.യുവില്‍ കരിപ്പൂരിലേക്കും അവിടെ നിന്നു പ്രത്യേക വിമാനത്തില്‍ ആര്‍ക്കോണത്തേക്കും കൊണ്ടു പോകും.

അവിടെ നിന്നു മൊബൈല്‍ ഐ.സി.യു.വില്‍ വെല്ലൂരിലേക്ക് മാറ്റാനാണ് തീരുമാനം. ജഗതിയുടെ ഇപ്പോഴത്തെ ആരോഗ്യനില മാറ്റമില്ലാതെ തുടര്‍ന്നാല്‍ വെല്ലൂരിലേക്കുള്ള യാത്രയില്‍ മാറ്റമുണ്ടാകില്ല. വെല്ലൂരിലെ ഡോക്ടര്‍മാരുമായി മിംസിലെ ഡോക്ടര്‍മാര്‍ ഇന്നലെയും ആശയവിനിമയം നടത്തിയിരുന്നു.

Advertisement