എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ ചാണ്ടി റിയാദിലേക്ക് ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ ആവേശത്തില്‍
എഡിറ്റര്‍
Thursday 11th May 2017 12:53pm

റിയാദ് :മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനായി മെയ് 18ന് റിയാദിലെത്തുന്നു. മുന്‍ മന്ത്രിയും ഇരിക്കൂര്‍ നിയമസഭാ അംഗവുമായ കെ.സി.ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സലിം എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഒ.ഐ.സി.സി പ്രസിഡന്റ് കുഞ്ഞി കുമ്പള ചെയര്‍മാനായും ഗ്ലോബല്‍ സെക്രട്ടറി ഷാജി കുന്നിക്കോട് ജനറല്‍ കണ്‍വീനറായും നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എരുമേലി കോഡിനേറ്ററുമായി അതി വിപുലമായ സ്വാഗത സംഘത്തിന് രൂപം കൊടുത്തു. ഷിഹാബ് കൊട്ടുകാട്, റസാഖ് പൂക്കോട്ട്പാടം, മജീദ് ചിങ്ങോലി, അബ്ദുല്‍ അസീസ് കോഴിക്കോട് എന്നിവര്‍ രക്ഷാധികാരികളായി ഉള്ള കമ്മിറ്റി തങ്ങളുടെ നേതാവിന്റെ സൗദി സന്ദര്‍ശനം ചരിത്ര സംഭവമാകാനുള്ള പ്രവര്‍ത്തനം തുടങ്ങി.

ഇതിനു മുന്‍പ് 2009 മെയ് 27 ന് അഷറഫ് വടക്കേവിള ആദ്യകാല പ്രവാസി കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി റിയാദ് സന്ദര്‍ശനം നടത്തിയത്.

റിപ്പോര്‍ട്ട് : ഷിബു ഉസ്മാന്‍, റിയാദ്

Advertisement