എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫിനെ ഭിന്നിച്ചുകളയാമെന്ന് ആരും കരുതേണ്ട: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 28th February 2013 2:59pm

തിരുവനന്തപുരം: യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Ads By Google

നിലവില്‍ യു.ഡി.എഫില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോയില്ലെന്നും മുന്നണിയെ ഭിന്നിച്ചുകളയാമെന്ന് ആരും കരുതേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്‍.ഡി.എഫ് വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ നേതൃത്വം ശ്രമിക്കണമെന്നും ഇതിനുള്ള സാധ്യതകള്‍ നേതൃത്വം തേടണമെന്നുമുള്ള സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്‍.ഡി.എഫില്‍ നിന്ന് ആളുകള്‍ ഇങ്ങോട്ട് വരികയാണ് ചെയ്തത്. അധികാരമേറ്റപ്പോള്‍ ഒരാളുടെ ഭൂരിപക്ഷമുള്ള ഈ സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന് എല്‍.ഡി.എഫ് പറഞ്ഞിരുന്നു.
.
എന്നാല്‍, ഭൂരിപക്ഷം ഉറപ്പാക്കി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പുതിയ ശ്രമവുമായി സി.പി.ഐ.എം രംഗത്തു വന്നിരിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് അത്തരം ശ്രമം നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം നല്‍കാത്ത തമിഴ്‌നാട് നിലപാടിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെങ്കിലും ചര്‍ച്ചയ്ക്കുള്ള വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് കരാര്‍ പ്രകാരം അര്‍ഹതപ്പെട്ട ജലം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തെഴുതിയതായിട്ടുണ്ട്.
നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ അവിടെ വെള്ളമില്ലെന്ന മറുപടി നല്‍കി ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. എന്നാല്‍, കരാര്‍പ്രകാരം അര്‍ഹതപ്പെട്ട ജലം കിട്ടേണ്ടതുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisement